Connect with us

Covid19

രാജ്കട്ട് ജയിലിലെ 23 തടവുകാര്‍ക്ക് കൊവിഡ്

Published

|

Last Updated

രാജ്‌കോട്ട്| ഗുജറാത്തിലെ രാജ്‌കോട്ട് ജയിലില്‍ 23 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 94 തടവുകാരില്‍ നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജയില്‍ സൂപ്രണ്ട് ബന്നോ ജോഷി അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച തടവുകാരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും ഐസോലേഷനില്‍ ആക്കിയ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ജോഷി പറഞ്ഞു.

1386 തടവുകാര്‍ നിലവില്‍ രാജ്‌കോട്ട് ജയിലിലുണ്ട്. നേരത്തേ 11 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ് കോട്ട് ജയിലിലെ 34 തടവുകാരില്‍ കൊവിഡ് സ്ഥിരീകരിച്ചതായും ജോഷി പറഞ്ഞു.