Connect with us

National

സിവിൽ സർവീസ് റാങ്ക് പട്ടികയിൽ രാഹുൽ മോദിയും

Published

|

Last Updated

ന്യൂഡൽഹി| യു പി എസ് സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ വിചിത്രമായ ഒരു യാദൃശ്ചികതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യൻ രാഷ്ട്രീയം. 2019ലെ പരീക്ഷാ ഫലത്തിൽ 420-ാം റാങ്ക് നേടിയിരിക്കുന്ന് രാഹുൽ മോദിയാണ് ഇതിന് കാരണക്കാരൻ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് എതിരാളികളായ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസുകാരനായ രാഹുൽ ഗാന്ധി എന്നിവരുടെ ആദ്യാവസാന വാക്കുകൾ ചേർന്ന 6312980 എന്ന റോൾ നമ്പറിലുള്ള രാഹുൽ മോദിയെന്ന പേര് വിചിത്രവും ചിന്താവിഷയവുമാണ്.

ഐ എ എസ് , ഐ പി എസ്, ഐ എഫ് എസ് തസ്തികകൾ ഉയർന്ന റാങ്കുകാർക്ക് നൽകുന്നതിനാൽ 420-ാം റാങ്ക് നേടിയ രാഹുൽ മോദിക്ക് കേന്ദ്ര സർവീസിൽ എവിടെയെങ്കിലുമായിരിക്കും ജോലി ലഭിക്കുക.

---- facebook comment plugin here -----

Latest