Connect with us

International

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

Published

|

Last Updated

ബാഗ്ദാദ്  |ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കു സമീപം റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇറാഖ് സുരക്ഷാസേനയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ മേയ് 19നും സമാനമായ ആക്രമണം ഉണ്ടായിരുന്നു. ഇത്തവണ ഒന്നിലേറെ റോക്കറ്റുകള്‍ ഒരുമിച്ചാണ് പതിച്ചതെന്നാണ് വിവരം. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി യു എസ് സഖ്യ സേന പ്രസ്താവനയില്‍ പറഞ്ഞു.

.

---- facebook comment plugin here -----

Latest