Connect with us

Kerala

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

കോഴിക്കോട്ട്  |കക്കോടിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ജോലിയില്ലാത്തതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടര മാസം ബസ്സുകള്‍ ഓടിയിരുന്നില്ല. പിന്നീട് ചാര്‍ജ് വര്‍ധിപ്പിച്ച് ബസ്സുകള്‍ ഓടി. എന്നാല്‍ ചാര്‍ജ് വര്‍ധന പിന്നീട് പിന്‍വലിച്ചതോടെ ബസുടമകള്‍ സര്‍വീസിന് തയ്യാറായിരുന്നില്ല. . തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു സന്തോഷെന്നും ബന്ധുക്കള്‍ പറയുന്നു.
സന്തോഷിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു

Latest