Connect with us

Covid19

മരിച്ച മാഹി സ്വദേശിക്ക് വൈറസ് ലഭിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നെന്ന് സംശയം

Published

|

Last Updated

കണ്ണൂര്‍ |  കൊവിഡ് 19 ബാധിച്ച് ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട മാഹി സ്വദേശി മഹ്‌റൂഫിന് വൈറസ് ലഭിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നെന്ന് സംശയം. മഹറൂഫ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ ഐസി യു മുറിയില്‍ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നു. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐ സി യുവില്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് മഹ്‌റൂഫിന്റെ സ്രവം പരിശോധിച്ചത്. എന്നാല്‍ ഇരുവരും ഒരേ മുറിയില്‍ ആയിരുന്നില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

നാല് ദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫാണ് ഇന്ന് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

Latest