Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്ത വ്യാജം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വയനാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌
മൃതി ഇറാനിയുടെ സമയോചിത ഇടപെടല്‍ മൂലം കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന രീതിയില്‍ ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തില്‍ വന്നത് വ്യാജ വാര്‍ത്തയാണ്. അതിഥി തൊഴിലാളികള്‍ക്ക് കേരളത്തില്‍ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയില്ല. സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെയാണ് കേരളത്തില്‍ നല്‍കുന്നത്. അതിന് ഭംഗം വരുത്തുന്ന പ്രചാരണം ഉണ്ടാകരുത്.

വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന പ്രദേശത്ത് 41 അതിഥി തൊഴിലാളികള്‍ കഴിയുന്നുണ്ട്. ചേലേങ്കര അഫ്സല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. അവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ക്വാര്‍ട്ടേഴ്സ് ഉടമയും ഏജന്റുംഎത്തിച്ച് നല്‍കിയിരുന്നു. കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ സ്വയം പാചകം ചെയ്ത് കഴിച്ചോളാമെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് 25 കിറ്റുകള്‍ നല്‍കിയത്. അവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായതായി ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

---- facebook comment plugin here -----

Latest