Connect with us

National

ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ്19 വ്യാപനത്തെ തുടര്‍ന്ന് ഇറാനിലെ ടെഹ്‌റാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരുമായുള്ള മഹാന്‍ എയറിന്റെ വിമാനം ഡല്‍ഹി അന്താരാഷ്്ട്ര വിമാനത്താവളത്തിലെത്തിയത്.

ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. ഇറാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തീര്‍ഥാടകരുമുള്‍പ്പെടെ 1500 ലധികം പേരെ കോവിഡ് പരിശോധനക്ക് ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.