Connect with us

National

നരോദ ഗാം കൂട്ടക്കൊല: വാദം അവസാനഘട്ടത്തിലെത്തിയിരിക്കെ ജഡ്ജിയെ സ്ഥലം മാറ്റി

Published

|

Last Updated

അഹമ്മദാബാദ് | 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ നരോദ ഗാമില്‍ 95 പേരെ കൂട്ടക്കൊല നടത്തിയ കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി. വാദം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് സിറ്റി സിവില്‍ കോടതി ജഡ്ജി എ കെ ദവെയെ വല്‍സത് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയായി സ്ഥലം മാറ്റിയത്.

സുപ്രം കോടതി നിര്‍ദേശ പ്രകാരം എസ് എ ടി അന്വേഷിക്കുന്ന പ്രധാന കേസുകളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊല. ഹിന്ദുത്വ ഭീകരര്‍ ന്യൂനപക്ഷ വിഭാഗത്തിലെ 30 പുരുഷന്‍മാരേയും 32 സത്രീകളേയും 33 കുട്ടികളേയും കൂട്ടക്കുരുതി നടത്തിയ കേസ്. ഗുജറാത്ത് മുന്‍മന്ത്രിയായ മായ കൊട്‌നാനിയാണ് മുഖ്യപ്രതി അന്നത്തെ ഗുജറാത്ത് മോദി മന്ത്രിസഭയില്‍ സ്ത്രീ, ശിശുവികസന വകുപ്പുകളുടെ മന്ത്രിയായിരുന്നു മായ കൊദ്‌നാനി. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതോടെ മായ കൊദ്‌നാനി മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest