Connect with us

Ongoing News

കൊറോണ: ഇന്ത്യയിൽ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചു

Published

|

Last Updated

ഡൽഹി | കൊറോണ വൈറസ് ഭീതി കാരണം ഇന്ത്യയിൽ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചു. ജപ്പാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിൽ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍(ഐഎസ്എസ്എഫ്) ആണ് ലോകകപ്പ് മാറ്റി വച്ചത്. മാര്‍ച്ച് 15ന് റൈഫിള്‍, പിസ്റ്റള്‍, ഹാന്‍ഡ് ഗണ്‍ എന്നീ വിഭാഗങ്ങളില്‍ ഡൽഹിയിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.

മെയ് ആദ്യവാരം റൈഫിള്‍, പിസ്റ്റള്‍ വിഭാഗത്തിലും ജൂണ്‍ ആദ്യവാരം ഷോട്ട് ഗണ്‍ വിഭാഗത്തിലുമായി രണ്ട് ഘട്ടമായി മത്സരങ്ങൾ നടത്തുമെന്നും ഐ എസ് എസ് എഫ് അറിയിച്ചു.

---- facebook comment plugin here -----

Latest