Connect with us

Ongoing News

ഡോ. എൻ എ കരീം പുരസ്‌കാരം കെ എം ബഷീറിനും സി റഹീമിനും

Published

|

Last Updated

തിരുവനന്തപുരം | പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലശാല മുൻ പ്രൊ. വൈസ് ചാൻസലറുമായ ഡോ. എൻ എ കരീമിന്റെ സ്മരണാർഥം ഡോ. എൻ എ കരീം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പത്രപ്രവർത്തകനും സാഹിത്യകൃതിക്കുമുള്ള നാലാമത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനാണ് മരണാനന്തരമായി മികച്ച പത്രപ്രവർത്തകനുള്ള അവാർഡ്. മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം, എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി റഹീമിന്റെ “കുരുമുളകിന്റെ വീട്” എന്ന കൃതിക്കാണ്. 25000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 25ന് വൈകീട്ട് 4.30ന് പ്രസ് ക്ലബ്ബ് ഫോർത്ത് എസ്റ്റേറ്റ് (ടി എൻ ജി) ഹാളിൽ ചേരുന്ന ഡോ. എൻ എ കരീം അനുസ്മരണ ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ സമ്മാനിക്കും.

സർവകലാശാല അധ്യാപകർക്കുള്ള പുരസ്‌കാരത്തിന് അർഹമായ അപേക്ഷകൾ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽ ഈ വർഷം പുരസ്‌കാരം നൽകേണ്ടെന്നും ജഡ്ജിംഗ് പാനൽ തീരുമാനിച്ചതായി ഡോ. എൻ എ കരീം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. കായംകുളം യൂനുസ് അറിയിച്ചു.

---- facebook comment plugin here -----

Latest