Connect with us

International

കൊറോണ വൈറസ് : ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ടുപേര്‍ മരിച്ചു

Published

|

Last Updated

ടോക്കിയോ | കൊറോണ വൈറസ് (കോവിഡ്-19) ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാന്‍ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ രണ്ട് യാത്രക്കാര്‍ മരിച്ചു. ജപ്പാന്‍ സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11നാണു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കപ്പലിലെ യാത്രക്കാരില്‍ 443 പേര്‍ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ കാലയളവില്‍ ഇവരില്‍ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കപ്പലില്‍ കഴിയുന്ന യാത്രക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന് കുറഞ്ഞത് മൂന്ന് ദിവസമെടുക്കുമെന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. വ്യാഴാഴ്ച അഞ്ഞൂറോളം യാത്രക്കാര്‍ ബസ് മാര്‍ഗം വിമാനത്താവളങ്ങളിലേക്ക് പോയതായി ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാക്കിയുള്ള രണ്ടായിരത്തിലധികം യാത്രക്കാരില്‍ നിന്നുള്ള മൂന്നാമത്തെ സംഘം വെള്ളിയാഴ്ച കപ്പലില്‍ നിന്ന് പുറത്തിറങ്ങും.

വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ വൈറസ് ബാധിതരല്ലെന്ന് കണ്ടെത്തുന്നതു വരെ കൂടുതല്‍ ദിവസം കപ്പലില്‍ തന്നെ തുടരേണ്ടതുണ്ട്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രലയത്തിലെയും പ്രതിരോധ സേനയിലെയും ഉദ്യോഗസ്ഥരും മെഡിക്കല്‍ ഓഫീസര്‍മാരും കഠിനമായി പരിശ്രമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കട്‌സുനോബു കറ്റോ പറഞ്ഞു.

---- facebook comment plugin here -----

Latest