Connect with us

Career Education

എയർലൈൻ അലൈഡ് സർവീസസിൽ 87 ഒഴിവ്

Published

|

Last Updated

എയർ ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനമായ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 87 ഒഴിവുകളാണുള്ളത്. സൂപ്പർവൈസർ (സെക്യൂരിറ്റി) തസ്തികയിൽ 51 ഒഴിവുണ്ട്.

ചീഫ് ഓഫ് ഐ എഫ് എസ് (ഒരു ഒഴിവ്), ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ (രണ്ട്), അസിസ്റ്റന്റ്ജനറൽ മാനേജർ- സെക്യൂരിറ്റി (ഒന്ന്), അസിസ്റ്റന്റ്ജനറൽ മാനേജർ- ഓപറേഷൻസ് ട്രെയിനിംഗ് (ഒന്ന്), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ (രണ്ട്), സീനിയർ മാനേജർ- ഓപറേഷൻസ് കൺട്രോൾ സെന്റർ (ഒന്ന്), സീനിയർ മാനേജർ- ഫിനാൻസ് (ഒന്ന്), സീനിയർ മാനേജർ – പ്രൊഡക്‌ഷൻ പ്ലാനിംഗ് കൺട്രോൾ- എൻജിനീയറിംഗ് (രണ്ട്), സീനിയർ മാനേജർ- ക്രൂ മാനേജ്‌മെന്റ്സിസ്റ്റം (രണ്ട്), മാനേജർ- ഫിനാൻസ് (ഒന്ന്), മാനേജർ- ഓപറേഷൻസ് അഡ്മിൻ (രണ്ട്), സ്റ്റേഷൻ മാനേജർ (ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല) ഫ്ലൈറ്റ് ഡിസപാച്ചർ (ഏഴ്) ഓഫീസർ (നാല്), ക്രൂ കൺട്രോളർ (ഒമ്പത്), സൂപ്പർവൈസർ സെക്യൂരിറ്റി (51) എന്നിങ്ങനെയാണ് ഒഴിവുകൾ.

[irp]
വിശദ വിവരം www.airindia.in എന്ന വെബ്‌സൈറ്റിൽ. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് Alliance Air, Personnel Department, Alliance Bhawan, Domestic Terminal- 1, I G I Airport, New Delhi- 110037 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി മാർച്ച് നാല്.