Connect with us

Gulf

കൊറോണ: ഒപെക് എണ്ണ ഉത്പാദനം വെട്ടികുറക്കുന്നു

Published

|

Last Updated

ബഹ്‌റൈന്‍ | ചൈനയില്‍ നിന്നും കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ എന്ന ഉത്പാദനം വെട്ടികുറക്കാനൊരുങ്ങി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ എണ്ണയുടെ ഡിമാന്റ് കുറയുകയും,
ഫെബ്രുവരിയുടെ ആദ്യ ആഴ്ചയില്‍ തന്നെ എണ്ണ വില ബാരലിന് 10 ഡോളര്‍ കുറയുകയും ചെയ്തിരുന്നു.

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപെട്ട ആദ്യ പാദത്തില്‍ തന്നെ ആഗോള എണ്ണയുടെ ഡിമാന്റ് 250,000 ബി.പി.ഡി ആയി കുഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഒപെക് രാജ്യങ്ങളും ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് ഒപെക് വൃത്തങ്ങള്‍ പറഞ്ഞു, നേരത്തെ മാര്‍ച്ചിലായിരുന്നു യോഗം തീരുമാനിച്ചിരുന്നത്.

വൈറസിന്റെ വ്യാപനം എണ്ണ ആവശ്യകതയെ ബാധിച്ചതായും വില സ്ഥിരപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഒപെക് അംഗ രാജ്യമായ ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest