Connect with us

Kozhikode

ഐ ലീഗ്: ഐസ്വാളിനോട് ഗോകുലത്തിന് സമനില

Published

|

Last Updated

കോഴിക്കോട് | ഐലീഗ് ഫുട്‌ബോളിൽ ഗോകുലത്തിന് ഐസ്വാളിനോട് സമനില(1-1). കളിയുടെ തുടക്കത്തിൽ തന്നെ ഐസ്വാളിന്റെ അബ്ദുല്ല കനോട്ടെ മികച്ചൊരു ഫിനിഷിലൂടെ ലീഡെടുത്തു. 70ാം മിനുട്ടിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ആതിഥേയരുടെ സമനില ഗോൾ നേടിയത്. പകരക്കാരനായെത്തിയ സൽമാന്റെ കാലിൽ നിന്നെത്തിയ ഇടതുവിംഗിൽ നിന്ന് നൽകിയ അസാമാന്യ ക്രോസ് കിക്കാണ് മാർക്കസ് ഗോളാക്കിയത്. ഇതോടെ ഗോകുലത്തിന് നാല് കളികളിൽ നിന്ന് ഏഴ് പോയന്റായി. ഐസോളിന് ആറ് കളികളിൽ നിന്നായി ഏഴ് പോയിന്റും.

ആദ്യ മിനുട്ടുകളിൽ തന്നെ നിരവധി അവസരങ്ങൾ ഗോകുലം നഷ്ടപ്പെടുത്തി. 19ാം മിനുട്ടിൽ ബോക്‌സിനുള്ളിൽ വെച്ച് ഗാർഷിയ നൽകിയ ക്രോസിൽ ഹെൻഡ്രി കിസേക്കയുടെ ഷോട്ട് ഗോളെന്നുറപ്പിച്ച നീക്കം ഹാൻഡ് ബോൾ വഴങ്ങി ഐസോളിന്റെ ഡിഫൻഡർ ജോസഫ് അഡ്‌ജെയ് രക്ഷപ്പെടുത്തി. അപകടകരമായ സേവിന് ഐസോൾ താരം ജോസഫ് അഡ്‌ജെയിന് റഫറി ചുവപ്പ് കാർഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കം മുതൽ കളി ഗോകുലം പിടിച്ചെടുക്കുകയായിരുന്നു. 70ാം മിനുട്ടിൽ സൽമാന്റെ മികച്ച ക്രോസിൽ മാർക്കസ് ഗോകുലത്തെ സമനിലയിലെത്തെിക്കുകയായിരുന്നു.
വ്യാഴാഴ്ച ചെന്നൈ സിറ്റി എഫ് സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം.