Connect with us

Ongoing News

അരങ്ങേറ്റം ഗംഭീരമാക്കി സെയ്നി; വിൻഡീസ് പരുങ്ങലിൽ

Published

|

Last Updated

കട്ടക്ക് | വിൻഡീസിന്റെ സൂപ്പർ താരങ്ങളായ ഷിമ്രോന്‍ ഹെറ്റ്‌മെയറെയും റോസ്‌ടണ്‍ ചേസിനെയും മടക്കിയയച്ച് അരങ്ങേറ്റം ഗംഭീരമാക്കി നവ്‌ദീപ് സെയ്‌നി. ഏഴോവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഇരുപത്തിയേഴുകാരനായ ഹരിയാനക്കാരൻ വലതു കൈയ്യൻ പേസർ രണ്ട് വിക്കറ്റ് നേടി വരവറിയിച്ചത്.

പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിനയക്കപകയായിരുന്നു. ഒടുവിൽ വിവരമനുസരിച്ച് 39 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ് വിൻഡീസ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ഒമ്പത് റൺസ് കൂടി നേടിയാൽ ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ നിന്നായി ഏറ്റവുമധികം റൺസ് നേടിയ ഓപണിംഗ് ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് രോഹിത് ശര്‍മക്ക്സ്വ ന്തമാക്കാം. കൂടാതെ ഇന്ത്യയുടെ ചൈനാമാൻ ബൗളർ കുൽദീപ് യാദവിന് ഒരു വിക്കറ്റ് കൂടി നേടിയാൽ 100 വിക്കറ്റ് എന്ന നേട്ടം കൈവരിക്കാം.