Connect with us

Kerala

മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ച സംഭവം: യു എ പി എ ചുമത്തിയത് പുനപ്പരിശോധിക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് രണ്ട് സി പി എം പ്രവര്‍ത്തകരുടെ മേല്‍ യു എ പി എ ചുമത്തിയ നടപടി പുനപ്പരിശോധിക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ക്രമസമാധാന വിഭാഗം, എ ഡി ജി പി, ഉത്തരാ മേഖലാ ഐ ജി എന്നിവര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കേസില്‍ പ്രാഥമികാന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് യു എ പി എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുകയും ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന്‌
കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

---- facebook comment plugin here -----

Latest