Connect with us

Kerala

എന്‍ എസ് എസിന്റെത് മാടമ്പിത്തരം, ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കും: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്ന് എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലരെല്ലാം മാടമ്പിത്തരം കാണിക്കുകയാണ്. ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ല. എന്‍ എസ് എസ് നേതൃത്വത്തിന്റെ ചിന്താഗതി കാടത്തം നിറഞ്ഞതാണ്. മുഖ്യമന്ത്രിയായി ഏത് ഈഴവന്‍ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. ഈഴവരോട് അവഗണന നിറഞ്ഞ സമീപനമാണ് എന്‍ എസ് എസിന്റെത്.

എന്‍ എസ് എസിന് അവരുടെതായ അജന്‍ഡകളുണ്ട്. എന്തും പറയാം ആരുടെ തലയിലും കയറാം എന്ന വിചാരമാണ് അവര്‍ക്ക്. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് നടത്തുന്നത്. യു ഡി എഫ് പക്ഷം പിടിച്ച് ചിലര്‍ എട്ടുകാലി മമ്മൂഞ്ഞുകളാവുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Latest