യു എന്‍ എ സാമ്പത്തിക തിരിമിറി: ജാസ്മിന്‍ ഷാ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Posted on: September 5, 2019 9:01 am | Last updated: September 5, 2019 at 11:35 am

കൊച്ചി: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) സാമ്പത്തിക തിരിമറി കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കമുള്ള നാലു പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ മുഖ്യ പ്രതി ജാസ്മിന്‍ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. ഇവര്‍ ഒളിവിലാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

യു എന്‍ എ ഫണ്ടില്‍ നിന്ന് മൂന്നരക്കോടിക്കടുത്തു വരുന്ന തുക തിരിമറി നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം.