Connect with us

National

സൈനിക റിക്രൂട്ടിംഗ് പരിശീലനത്തിനായി ആര്‍ എസ് എസ് സ്‌കൂള്‍ തുറക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ആര്‍ എസ് എസ് സ്‌കൂള്‍ തുടങ്ങുന്നു. ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയിടെ നേതൃത്വത്തിലാണ് സ്‌കൂള്‍. വിരമിച്ച സൈനികരുടെയും മറ്റും ഉപദേശത്തിന് അനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. സംഘ്പരിവാര്‍ അനുഭാവമുള്ളവരെ കൂടുതല്‍ സായുധ സേനയിലെത്തിക്കുകയാണ് ലക്ഷ്യം.

അടുത്ത വര്‍ഷം തുടങ്ങുന്ന സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും വിദ്യാ ഭാരതി റീജ്യണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു. സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളുണ്ടാകും. ആര്‍ എസ് എസുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമുള്ള സൈനികരുടെ മീറ്റിംഗ് ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

 

Latest