Connect with us

National

നോട്ട് നിരോധനത്തിലെ പിന്നാലെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്ന് പഠന റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലെ പിന്നാലെ രാജ്യത്ത് രണ്ട് വര്‍ഷംകൊണ്ട് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ വര്‍ധിക്കാന്‍ തുടങ്ങിയത് 2016 നവംബറിന് ശേഷമാണ്. നോട്ട് നിരോധനം ഉണ്ടായത് നവംബര്‍ എട്ടിനും- മുംബൈയിലെ അസീം പ്രേംജി സര്‍വ്വകലാശാലയിലെ ദി സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനമാണ് തൊഴില്‍ നഷ്ടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നില്ലെങ്കിലും 2016 നവംബറിന് ശേഷം തൊഴിലില്ലായ്മ കൂടിവന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്.

സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സ്ത്രീകളുടെ തൊഴില്‍ നഷ്ടം ഉയര്‍ന്ന തോതിലാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും സാധാരണക്കാരും തൊഴില്‍ നഷ്ടത്തില്‍പ്പെട്ടു. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ ഏറെ പേര്‍ക്കും പിന്നീട് ജോലി ലഭിച്ചെങ്കിലും മറ്റുള്ളവരുടെ സ്ഥിതി പരിതാപകരമായിരുന്നു. നോട്ട് നിരോധനവും ജി എസ് ടിയും അസംഘടിത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

 

---- facebook comment plugin here -----

Latest