Connect with us

Ongoing News

ആർ എസ് എസിന്റെ ന്യൂനപക്ഷ വിഭാഗം പിളർന്നു

Published

|

Last Updated

നാഗ്പൂർ: ആർ എസ് എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് (എം ആർ എം) നാഗ്പൂർ സിറ്റി വിഭാഗം പിളർന്നു. സിറ്റി യൂനിറ്റ് പ്രസിഡന്റ് റിയാസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘടനവിട്ടത്. റിയാസ് ഖാനെ കൂടാതെ യൂനിറ്റ് കൺവീനർ സുശീല സിൻഹ, സംസ്ഥാന കൺവീനർ ഇഖ്‌റ ഖാൻ എന്നിവർ ഉൾപ്പെടെയാണ് സംഘടന വിട്ടത്.

കോൺഗ്രസ് അംഗത്വം സ്വീകരിച്ച ഇവർ നാഗ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി നാനാ പത്തോളിന് പിന്തുണ അറിയിച്ചു. മുസ്‌ലിം രാഷ്ട്രീയ മഞ്ചിനോട് ബി ജെ പി കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ചാണ് സംഘടന വിടുന്നതെന്ന് ഇവർ ആരോപിച്ചു. ആർ എസ് എസും ബി ജെ പിയും തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയാണ്. അയ്യായിരത്തോളം പേർ കോൺഗ്രസിൽ ചേരുമെന്നും റിയാസ് ഖാൻ അറിയിച്ചു.

---- facebook comment plugin here -----

Latest