ഹര്‍ത്താല്‍ അക്രമം: ശബരിമല കര്‍മസമതിക്കെതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Posted on: January 8, 2019 12:18 pm | Last updated: January 8, 2019 at 2:01 pm

കൊച്ചി: ശബരിമല കര്‍മസമതിക്കെതിരായ ഹരജി ഹൈ്‌ക്കോടതി ഫയലില്‍ സ്വീകരിച്ചു. കര്‍മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിലുള്ള നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമതിയില്‍നിന്നും ഈടാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഹര്‍ത്താലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിക്കൊപ്പം കോടതി ഈ ഹരജിയും പരിഗണിക്കും. ഹരജിയില്‍ മൂന്നാഴ്ചക്ക് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. അമൃതാനന്ദമയീ, ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ശബരിമല കര്‍മസമതിയുടെ രക്ഷാധികാരികള്‍. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ പ്രക്ഷോഭം നയിക്കുന്നത് ശബരിമല കര്‍മസമതിയാണ്.