Connect with us

Kerala

മുന്‍ കരുതല്‍ അറസ്റ്റില്‍ വീഴ്ച ; എസ്പിമാര്‍ക്ക് ഡിജിപിയുടെ ശാസന

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ സംസ്ഥാനത്തെങ്ങുമുണ്ടായ അക്രമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശാസന. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എസ്പിമാരെ ഡിജിപി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ഇക്കാര്യങ്ങളില്‍ തുടര്‍ന്നും വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകുമെന്ന് എസ്പിമാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിലാണ് ഉദ്യോഗസ്ഥരം ഡിജിപി ശാസിച്ചത്.

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം യുദ്ധക്കളമായി മാറുകയുമുണ്ടായി. യുവതീ പ്രവേശനത്തിന് പിന്നാലെ അക്രമത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും മുന്‍ കരുതല്‍ അറസ്റ്റിന് എസ്പിമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല ജില്ലകളിലെ എസ്പിമാരും ഈ നിര്‍ദേശം നടപ്പിലാക്കിയില്ല. ഉത്തരവ് നടപ്പിലാകാത്ത ജില്ലകളില്‍ വ്യാപക അക്രമങ്ങളും അരങ്ങറി. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശാസന. അതേ സമയം ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബേക്കറി ജംഗ്ഷനില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ അകമ്പടി വാഹനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.

---- facebook comment plugin here -----

Latest