Connect with us

Kerala

പറന്നുയരാന്‍ തയ്യാറെടുക്കവെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു; ഇന്‍ഡിഗോ സര്‍വീസ് റദ്ദാക്കി

Published

|

Last Updated

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍നിന്നു പറന്നുയരാനായി വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നതിന്തെ്തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദാക്കി. ഇന്‍ഡിഗോയുടെ സര്‍വീസാണ് റദ്ദാക്കിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ഹുബ്ബള്ളിയിലേക്കു പോകാന്‍ വിമാനം പറന്നുയരാന്‍ തുടങ്ങവെയാണ് സംഭവം.

ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്നു റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്നാണ് പ്രാഥമിക വിവരം.എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തില്‍നിന്ന് അത് അടര്‍ന്നു മാറുമെന്നതിനാല്‍ ആ തകരാര്‍ പരിഹരിക്കാതെ തുടര്‍ന്നു പറത്താന്‍ കഴിയില്ല. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി.

---- facebook comment plugin here -----

Latest