പാലുല്പന്ന നിര്‍മ്മാണ പരിശീലനം

Posted on: November 29, 2018 5:16 pm | Last updated: November 29, 2018 at 5:16 pm

കോഴിക്കോട്‌: ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടി ഡിസംബര്‍ മൂന്ന് മുതല്‍ 14 വരെ പാലുല്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, ഹല്‍വ, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാം, രസഗുള തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0495 2414579