നടന്‍ കെടിസി അബ്ദുല്ല അന്തരിച്ചു

Posted on: November 17, 2018 9:46 pm | Last updated: November 18, 2018 at 9:13 am

കോഴിക്കോട്: നടന്‍ കെടിസി അബ്ദുല്ല (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 8.30ഓടെ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി രോഗബാധിതനായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍. പന്നിയങ്കര പാര്‍വതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം. അറബിക്കഥയടക്കം നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.