Kerala
അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







