Kerala
പാക്ക് സൈന്യത്തിന്റെ വെടിവെപ്പില്‍ മലയാളി സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശിയും ലാന്‍സ് നായികുമായിരുന്ന ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്.
കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവെപ്പിലാണ് ആന്റണി സെബാസ്റ്റ്യന്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സൈനികന്‍ മാരിമുത്തുവിന് വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റു. മാരിമുത്തു ആശുപത്രിയില്‍ ചികിത്സയിലാണ്.







