Connect with us

Gulf

പള്ളികളില്‍ ക്യാമറകള്‍ സ്ഥാപിക്കും

Published

|

Last Updated

ദമ്മാം: സഊദിയിലെ പള്ളികളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുമെന്നും സഊദി ഇസ്‌ലാമിക് പ്രഭോധന മന്ത്രി ഡോ.അബ്ദുല്ലത്വീഫ് അല്‍ശൈഖ് അറിയിച്ചു.

ഖുതുബകളില്‍ ഭീകരവാദ ചിന്തകളിലേക്കു പ്രേരിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ നടത്താന്‍ അനുവദികില്ല. ഇങ്ങിനെ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇമാമുമാര്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളെ നിയമിക്കും.മന്ത്രാലയത്തിനു കീഴില്‍ സാധ്യമാവുന്ന ജോലികളിലും അവരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.