ഖശോഗി വധം: സഊദി ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക

Posted on: October 24, 2018 10:40 am | Last updated: October 24, 2018 at 12:11 pm

വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന സഊദിയിലെ 21 ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. ഇതോടെ ഇവര്‍ക്ക് ഭാവിയില്‍ വിസ ലഭിക്കാനുള്ള അവസരവും ഇല്ലാതാകും. വധത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തില്‍ മൗനംപാലിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് സഊദി നല്‍കിയ വിശദീകരണത്തില്‍ ത്യപ്തനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. സഊദിയുടെ രഹസ്യ വിമര്‍ശകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.