Connect with us

Kerala

വയനാട്ടില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപ പിടികൂടി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മുത്തങ്ങ എക്‌സ്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരുകോടി 55ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

ബംഗളുരുവില്‍നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന വാഹനത്തില്‍നിന്നുമാണ് പണം പിടികൂടിയത്. വാഹനത്തിന്റെ രഹസ്യ അറയില്‍നിന്നാണ് പണം കണ്ടെടുത്തത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് ഇതിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest