Connect with us

Kerala

അധ്യാപികമാരെ അപമാനിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പോലീസ് കേസെടുത്തു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ അധ്യാപികമാര്‍ കോളജിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

കോളജിന് പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു അധിക്ഷേപ പ്രസംഗം. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിലെ ഏഴ് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുയോഗം സംഘടിപ്പിച്ചത്.

Latest