Connect with us

National

ഇന്ത്യക്കാരുടെ പരാതി പരിഹരിക്കാന്‍ വാട്‌സ് ആപ്പ് ഉദ്യോഗസ്ഥയെ നിയമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയണമെന്ന ഇന്ത്യയുടെ ആവശ്യം കണക്കിലെടുത്ത് ഇന്ത്യക്ക് മാത്രമായി വാടസ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഉദ്യോഗസ്ഥ. ഓഗസ്റ്റ് അവസാനമാണ് ഇവരെ നിയമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ തുടരെ ചോദിക്കുന്ന ചോദ്യങ്ങള്‍ (FAQ) വിഭാഗത്തില്‍ നല്‍കിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് വാട്‌സ് ആപ്പ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുന്നത് തടയുകയും സദേശത്തിന് വലതുവശത്ത് നല്‍കിയിരുന്ന ഫോര്‍വേര്‍ഡ് ഷോര്‍ട്ട് കട്ട് എടുത്ത് കളയുകയും ചെയ്തിരുന്നു.

20 കോടിയില്‍ അധികം ആളുകള്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.

Latest