ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന

Posted on: August 31, 2018 9:32 am | Last updated: August 31, 2018 at 12:00 pm

ന്യൂഡല്‍ഹി: കേരളമൊഴികെ സംസ്ഥാനങ്ങളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അഞ്ച് കോടിയിലധികം റിട്ടേണുകള്‍ ഇന്നലെ വരെ സമര്‍പ്പിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം കൂടുതലാണിത്. ഇന്നലെ മാത്രം 20 ലക്ഷത്തിലധികം പോണ് റിട്ടേണ്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാന ദിനത്തിന്റേ തലേന്നാള്‍ വരെ 3.1 കോടി റിട്ടേണുകള്‍ മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കുമെന്ന് നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.

പ്രളയത്തിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി അടുത്ത മാസം 15 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.