കാര്‍ഷിക വായ്പ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍നിന്നും നീക്കി

Posted on: August 8, 2018 3:51 pm | Last updated: August 8, 2018 at 4:36 pm
SHARE

ആലപ്പുഴ: വ്യാജ രേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ഫാ.തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചമുതലകളില്‍നിന്നും നീക്കി. ചങ്ങനാശ്ശേരി അതിരൂപതയാണ് നടപടിയെടുത്തിരിക്കുന്നത്.

അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.കുട്ടനാട്ടിലെ പലരുടേയും പേരില്‍ വ്യാജ രേഖ ചമച്ച് വിവിധ ബേങ്കുകളില്‍നിന്നും കാര്‍ഷിക വായ്പ തട്ടിയെടുത്തുവെന്നതാണ് കുട്ടനാട് വികസന സമതി എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന പീലിയാനിക്കലിനെതിരായ കേസ്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here