Connect with us

Ongoing News

ഹജ്ജ്: ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സജ്ജമായി

Published

|

Last Updated

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ മക്ക ഐ സിഎഫ് , ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ കമ്മിറ്റി രുപവത്കരിച്ചു . പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രീകൃത സ്വഭാവത്തില്‍ ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രംഗത്തുണ്ട്.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വളണ്ടിയര്‍ കോര്‍ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അജ്ജിയാദ്, ഖുദൈബസ് സ്റ്റേഷന്‍ , അസീസിയ്യ ,ഗസ്സ, മിന, ബസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും.
ക്യാപ്റ്റന്‍ മുസ്തഫ കാളോത്തിന് കീഴില്‍ മുഹമ്മദലി വലിയോറ, , ഇസ്ഹാഖ് ഫറോഖ് , കബീര്‍ പറമ്പില്‍ പീടിക ,സഈദ് കാക്കിയ ,ഗഫൂര്‍ അസീസിയ്യ ,നാസര്‍ ശൗഖിയ്യ എന്നീ വൈസ് ക്യാപ്റ്റന്‍മാര്‍ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജര്‍വല്‍ വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ ഐ സി എഫ് പ്രസിഡന്റ് ഉസ്മാന്‍ കുറുകത്താണി ആധ്യക്ഷത വഹിച്ചു. നാഷനല്‍ കോഡിനേറ്റര്‍ റഷീദ് പന്തല്ലൂര്‍ ,യാഹ്ഖൂബ് ഊരകം, ജലീല്‍ മാസ്റ്റര്‍ വടകര, സല്‍മാന്‍ വെങ്ങളം,ഷാഫി ബാഖവി എന്നിവര്‍ പ്രസംഗിച്ചു , ഉസ്മാന്‍ മറ്റത്തൂര്‍ സ്വാഗതവും ശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest