ട്രംപിന്റെ തിര. പ്രചാരണ മേധാവി ജയിലില്‍

Posted on: June 17, 2018 9:30 am | Last updated: June 17, 2018 at 9:30 am
SHARE

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്ന പോള്‍ മനാഫര്‍ട്ട് ജയിലില്‍. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട മനാഫര്‍ട്ടിനെ വിചാരണാ തടവുകാരനായാണ് ജയിലിലയച്ചത്.

ഈ കേസുകളില്‍ പ്ര ത്യേക കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ നേതൃത്വത്തില്‍ 2017 മെയ് മുതല്‍ നടന്നുവരുന്ന അന്വേഷണത്തില്‍ ആദ്യമായി തടവിലാക്കപ്പെടുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരകനാണ് മനാഫര്‍ട്ട്. നേരത്തെ വിര്‍ജീനിയയിലും വാഷിംഗ്ടണിലും വീട്ടുതടങ്കലിലായിരുന്നു ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here