വ്യദ്ധയെ മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ച മരുമകള്‍ പിടിയില്‍-വീഡിയോ

Posted on: June 9, 2018 5:02 pm | Last updated: June 9, 2018 at 5:02 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ 75കാരിയെ മരുമകള്‍ മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന ദ്യശ്യങ്ങള്‍ പുറത്ത്. ബാര്‍ഗര്‍ഹ് ഗ്രാമത്തിലാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യദ്ധയെ അടിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നത് നിരവധി പേര്‍ കണ്ടുനിന്നെങ്കിലും ആരും അനങ്ങിയില്ല.

റോഡിലൂടെ വലിച്ചിഴച്ചതിനെത്തുടര്‍ന്ന് വേദന കൊണ്ട് പുളയുന്ന വ്യദ്ധ മരുമകളുടെ കരുണക്കായി യാചിക്കുന്നുണ്ടായിരുന്നു. ചിലര്‍ പകര്‍ത്തിയ ദ്യശ്യങ്ങള്‍ വൈറലായതോടെ ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് വ്യദ്ധയെ മോചിപ്പിച്ചത്. സംഭവത്തോടനുബന്ധിച്ച് ബാലാമതിയെന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.