Connect with us

International

സുരക്ഷാ ഭീഷണി: യമനില്‍ നിന്ന് റെഡ് ക്രോസ് സ്റ്റാഫുകളെ പിന്‍വലിക്കുന്നു

Published

|

Last Updated

സന്‍ആ: വര്‍ധിച്ചു വരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്(ഐ സി ആര്‍ സി) യമനില്‍ നിന്ന് 71 സ്റ്റാഫുകളെ പിന്‍വലിക്കുന്നു. എന്നാല്‍ നിലവില്‍ 450 ഐ സി ആര്‍ സി സ്റ്റാഫുകള്‍ യമനില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരില്‍ നിരവധി പേര്‍ വിദേശികളാണെന്നും റെഡ് ക്രോസ് അറിയിച്ചു. മൂന്ന് വര്‍ഷമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന യമനിലെ ആഭ്യന്തര സംഘര്‍ഷം ശക്തമാകുകയാണെന്നും തങ്ങളുടെ സ്റ്റാഫിന് മതിയായ സുരക്ഷിതത്വം നല്‍കണമെന്നും റെഡ് ക്രോസ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ മേഖലയിലും ഭക്ഷ്യവിതരണത്തിലും ഇപ്പോഴും റെഡ് ക്രോസ് അംഗങ്ങള്‍ സജീവമാണെന്നും യമനില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സുരക്ഷയുടെ വിഷയത്തില്‍ ഉറപ്പ് ലഭിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഐ സി ആര്‍ സി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ റെഡ് ക്രോസിന്റെ ലബനാനില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. തെക്കന്‍ യമനിലെ തായിസ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. നിലവില്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ സേവനം ചെയ്യാനാകില്ലെന്നും ഐ സി ആര്‍ സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 2015ന് ആരംഭിച്ച സംഘര്‍ഷങ്ങളെ തുടര്‍ന്ന് യമനില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest