Connect with us

Gulf

ഉപയോഗിച്ചത് 50,000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ക്രീക്ക് ടവറിന്റെ പൈല്‍ ക്യാപ് പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ ക്രീക്ക് ടവറിന്റെ പൈല്‍ ക്യാപ്

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാവാന്‍ പോകുന്ന ദുബൈ ക്രീക്ക് ടവറിന്റെ കോണ്‍ക്രീറ്റ് പൈല്‍ ക്യാപ് നിര്‍മാണം പൂര്‍ത്തിയായി. 2017 സെപ്തംബറിലാണ് കോണ്‍ക്രീറ്റ് നിറക്കല്‍ പ്രവൃത്തി ആരംഭിച്ചത്. 2018 ജനുവരിയില്‍ ഇത് പകുതിയെത്തിയിരുന്നു.

റാസ് അല്‍ ഖോര്‍ വന്യജീവി സങ്കേതത്തിനടുത്തായി ദുബൈ ക്രീക്ക് ഹാര്‍ബറിലാണ് കെട്ടിടം ഉയരുന്നത്. 20 മീറ്റര്‍ കനത്തില്‍ നിരവധി പാളികളായാണ് പൈല്‍ ക്യാപ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 50,000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഇതിന്നായി ഉപയോഗിച്ചത്. 120,000 ടണ്‍ ആണ് ഇതിന്റെ ഭാരം. കാനഡയിലെ സി എന്‍ ടവറിന്റെ ഭാരത്തിന് തുല്യമാണിതെന്ന് നിര്‍മാതാക്കളായ ഇമാര്‍ ഡെവലപ്പര്‍ അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം അടിത്തറ ബലപ്പെടുത്തുന്നതിനായി 16,000 ടണ്‍ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവറിന്റെ രണ്ടിരട്ടി ഭാരം വരുമിതിന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ പ്രൊഫഷണലുകളാണ് നിര്‍മാണത്തിന്റെ ഭാഗമായുള്ളത്.

ക്രീക്ക് ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഉയരമേറിയ കെട്ടിടമെന്ന് ബുര്‍ജ് ഖലീഫയുടെ സ്ഥാനം ക്രീക്ക്ടവറിന് കിട്ടും. സ്പാനിഷ് ശില്‍പി സാന്റിയാഗോ കലാട്രവയാണ് രൂപകല്‍പന തയ്യാറാക്കിയിരിക്കുന്നത്. ഷോപ്പിംഗ് മാള്‍, ഹോട്ടല്‍, താമസ കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രം, വ്യൂവിംഗ് ഡക്ക് തുടങ്ങിയവ ടവറിലുണ്ടാകും. സ്തംഭം പോലെ ഉയരത്തിലേക്കു പോകുന്ന ടവറിന്റെ മുകളില്‍ നിന്നു വലയുടെ മാതൃകയില്‍ ഉരുക്കു കമ്പികള്‍ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്‍പന.

---- facebook comment plugin here -----

Latest