അവിശ്വാസം വിജയിച്ചു; സ്‌പെയിന്‍ പ്രധാനമന്ത്രി പുറത്തായി

Posted on: June 1, 2018 5:32 pm | Last updated: June 1, 2018 at 5:32 pm

മാഡ്രിഡ്: അവിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ സ്‌പെയിന്‍ പ്രധാനമന്ത്രി പുറത്തായി. പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ 180 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് പ്രധാനമന്ത്രി മാരിയാനൊ രജോയിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

ഇതോടെ സോഷ്യലിസ്റ്റ് പ്രതിപക്ഷ നേതാവ് പെഡ്രൊ സാഞ്ചെസ് പുതിയ പ്രധാനമന്ത്രിയാകും. 1977ന് ശേഷം സ്‌പെയിനില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനനമന്ത്രിയാണ് രജോയ്. രജോയിയുടെ പാര്‍ട്ടി വന്‍ അഴിമതി ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം രജോയിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്.