National
ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റ്മുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശവാസിയായ ബിലാല്‍ അഹമ്മദ് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയോടെ ഇന്ത്യന്‍ സേനയുടെ ക്യാമ്പിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന് ജീവന്‍ നഷ്ടപ്പെട്ടത്.







