Connect with us

National

കേന്ദ്ര നടപടിയില്‍ പ്രതിഷേധം: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍  രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പി വി മിഥുന്‍ റെഡ്ഡി ഉള്‍പ്പെടെ അഞ്ച് എംപിമാരാണ് രാജിവെച്ചത്. രാജിക്കത്ത് സ്പീക്കര്‍ സുമിത്ര മഹാജന് കൈമാറി.

ബജറ്റ് സമ്മേളനം തീരുന്ന ദിവസം എല്ലാ പാര്‍ട്ടി എംപിമാരും രാജിവെക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാറിനെതിരെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല.