റഷ്യയില്‍ ഷോപ്പിംഗ് സെന്ററിലെ തീപ്പിടുത്തത്തില്‍ മരണം 64 ആയി

Posted on: March 26, 2018 9:27 am | Last updated: March 26, 2018 at 6:07 pm
SHARE

മോസ്‌കൊ: റഷ്യയില്‍ സൈബീരിയന്‍ കല്‍ക്കരി ഖനന നഗരമായ കിമിറോവൊയിലെ ഷോപ്പിംഗ് സെന്ററില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി ഉയർന്നു. സംഭവത്തെത്തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. തീപ്പിടിച്ച കെട്ടിടത്തിന്റെ പലഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്.

കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വിന്റര്‍ ചെറി കോപ്ലക്‌സിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഈ സമയത്ത് നിരവധി പേര്‍ ഇവിടത്തെ സിനിമാഹാളിലുണ്ടായിരുന്നു. തീപ്പിടുത്തത്തില്‍നിന്നും രക്ഷനേടി പലരും കെട്ടിടത്തിന്റെ മുകള്‍നിലയില്‍നിന്നും ജനല്‍വഴി താഴേക്ക് ചാടുന്നതിന്റെ ദാരുണ ദ്യശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുകയാണ്. 660 ഓളം പേരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ 2000ത്തോളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here