ശുഐബ് വധം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Posted on: March 7, 2018 9:16 am | Last updated: March 7, 2018 at 12:03 pm
SHARE

തിരുവനന്തപുരം: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ
ശുഐബിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പോലീസ് അന്വേഷണം കുറ്റമറ്റരീതിയിലാണെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെങ്കില്‍ അവരേയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിട്ടില്ല. ഫലപ്രദമായ അന്വേഷണം നടക്കുമെന്ന് മാത്രമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതങ്ങള്‍ ഉണ്ടായി. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളതെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെയും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here