Connect with us

Kerala

കോടതി വിധിയില്‍ അഭിമാനമെന്ന് ബി സന്ധ്യ

Published

|

Last Updated

കൊച്ചി: ജിഷ കേസ് പ്രതി അമീറുള്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചതില്‍ അഭിമാനമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യ.
അന്വേഷണ സംഘവും പ്രോസിക്യൂഷനും നന്നായി പരിശ്രമിച്ചിരുന്നു. ഇതിന്റെ റിസല്‍റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

കേസില്‍ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അന്വേഷണ സംഘത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. വിധിപ്രസ്താവം കേള്‍ക്കുന്നതിനായി സന്ധ്യ കോടതിയില്‍ എത്തിയിരുന്നു.

Latest