Connect with us

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തൃശൂരില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

Published

|

Last Updated

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പില്‍, പാവറട്ടി പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നലെയാണ് ഗുരുവായൂര്‍ നെന്മിനി ലക്ഷം വീട് കോളനിയില്‍ ചില്ലരിക്കല്‍ വീട്ടില്‍ പരേതനായ ശശിയുടെ മകന്‍ ആനന്ദന്‍ (26) കൊല്ലപ്പെട്ടത്. നാല് വര്‍ഷം മുമ്പ് ഗുരുവായൂരിലെ സി പി എം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദന്‍. ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ആനന്ദന് വെട്ടേറ്റത്. സുഹൃത്ത് വാടാനപ്പള്ളി സ്വദേശി വിഷ്ണുവുമൊത്ത് ബുള്ളറ്റില്‍ വീട്ടിലേക്ക് വരുന്നതിനിടെ കാറിലെത്തിയ നാലംഗ സംഘം ആനന്ദന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

സി പി എം പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

---- facebook comment plugin here -----

Latest