Connect with us

Kasargod

ഭരണകൂടം അറിവിനെ ഭയപ്പെടുന്നു :എസ് എസ് എഫ്

Published

|

Last Updated

ഉപ്പള: കലാലയങ്ങളില്‍ സമ്പാദിക്കുന്ന അറിവിനോടൊപ്പം ആര്‍ജിക്കേണ്ടത് സംസ്‌കാരവും മൂല്യബോധവുമായിരിക്കണമെന്ന് എസ് എസ് എഫ്.

ചരിത്രത്തില്‍ വിദ്യാര്‍ഥിത്വം എക്കാലത്തും സമരോത്സുകത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സാമൂഹ്യബോധവും സേവന മനസ്‌കതയും മുഖമുദ്രയാക്കിയാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിച്ചത്. അനീതിക്കെതിരെ ആദ്യം വിയോജിപ്പുകള്‍ രേഖപ്പെടുത്തിയത് ക്യാമ്പസുകളായിരുന്നു. ആ പ്രതിരോധവും സമരോത്സുകതയും സര്‍ഗാത്മകതയും നഷ്ടമായിക്കൂടാ. മഹത്തായ ലക്ഷ്യവും ഉത്കൃഷ്ടമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും അത്യാകര്‍ഷകമായ സര്‍ഗശേഷിയും ഉയര്‍ത്തിപ്പിടിക്കണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.

സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തില്‍ 11, 12 തിയതികളില്‍ വയനാട് മൗണ്ട് റാസിയില്‍ നടക്കുന്ന എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലിയുടെ പ്രചരണാര്‍ഥം സംസ്ഥാന സെക്രട്ടറി സി കെ എം ഫാറൂഖ് നയിക്കുന്ന സംസ്ഥാന ജാഥ എക്‌സ്പഡീഷ്യോ ഉപ്പളയില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. സി കെ എം ഫാറൂഖ്, അസ്ഹര്‍ പത്തനംതിട്ട, പ്രസംഗിച്ചു.

 

 

---- facebook comment plugin here -----

Latest