Connect with us

Kerala

ലേക്പാലസ് റിസോര്‍ട്ട്: ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ സുപ്രണ്ട് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നഗരസഭാ കൗണ്‍സിലിന്റെ നടപടി. നഗരസഭാ കൗണ്‍സിലിന്റെ പ്രത്യേക യോഗമാണ് നടപടി കൈക്കൊണ്ടത്. ലേക്പാലസിന്റെ നികുതി കുറച്ച നടപടി പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. മൂന്നില്‍ ഒന്നായാണ് നികുതി കുറച്ചിരുന്നത്.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ 26 കെട്ടിടങ്ങള്‍ ഉണ്ടെന്നും അതില്‍ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.