National
കല്‍ക്കരി കുംഭകോണം: നവീന്‍ ജിന്‍ദാല്‍ അടക്കം പ്രതികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ വ്യവസായി നവീന്‍ ജിന്‍ദാല്‍ അടക്കം നാല് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. പ്രത്യേക കോടതി ജഡ്ജി ഭാരത് പരാശരാണ് ജാമ്യം നല്‍കിയത്. കേസ് കോടതി ഒക്‌ടോബര്‍ 31ന് വീണ്ടും പരിഗണിക്കും.
ജിന്‍ദാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് മുന്‍ ഡയറക്ടര്‍ സുശീല്‍ മാരൂ, മുന്‍ ഉപ മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് ഗോയല്‍, സിഇഒ വിക്രന്ദ് ഗുജറാള്‍ എന്നിവരാണ് ജാമ്യം നേടിയ മറ്റുള്ളവര്‍.
മധ്യപ്രദേശില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് കേസിന് ആധാരം.







